സ്കൂൾ കെട്ടിട ഉദ്ഘാടനം
Thursday 23 October 2025 12:02 AM IST
ഫറോക്ക്: ചന്ത ജി.എം.യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടോദ്ഘാടനം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു . ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു . നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. അഷറഫ് , വൈസ് ചെയർപേഴ്സൺ കെ. റീജ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.കുമാരൻ, കെ.പി. സുലൈഖ, പി ബൽകീസ്, ഇ.കെ താഹിറ, പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്മാൻ.കെ, ഷിജു , ഷാജി പറശ്ശേരി, അഡ്വ. കെ.എം ഹനീഫ, വിജയകുമാർ പൂതേരി, പ്രേമാനന്ദൻ. സി, മുരളീധരൻ കെ.ടി, ബഷീർ പാണ്ടികശാല, അബ്ദുൽ അലി.വി. അസ്ലംപുളിയാളി അൻവർ ഷാഫി, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ദാസൻ വി.പി തുടങ്ങിയവർ പ്രസംഗിച്ചു.