ബെറ്റി കരൺ നിര്യാതയായി

Thursday 23 October 2025 12:36 AM IST

ആലപ്പുഴ: കരൺ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർപേഴ്സണും,​ പ്രമുഖ കയർ വ്യവസായി പരേതനായ രവി കരുണാകരന്റെ ഭാര്യയുമായ ആലപ്പുഴ സീവ്യൂ വാർഡ് ശാന്തിഭവനിൽ ബെറ്റി കരൺ (സുഭദ്ര രവികരുണാകരൻ - 88) നിര്യാതയായി. ഭർത്താവിന്റെ ഓർമ്മയ്ക്കായി ഇരുപത് വർഷം മുമ്പ് രവി കരുണാകരൻ മെമ്മോറിയൽ മ്യൂസിയം ഒരുക്കി ശ്രദ്ധേയയായി. റോട്ടറി ക്ലബ് ആജീവനാന്ത അംഗം, ഇന്നർവീൽ പാട്രൺ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൊല്ലം പരവൂർ സ്വദേശിനിയാണ്. മകൾ: ഗീത (ലുല്ലു).

പ്രണയത്തിന്റെ 'താജ്മഹൽ' ഇനി ബെറ്റിയുടേയും സ്മാരകം

സി​ത്താ​ര​ ​സി​ദ്ധ​കു​മാർ ആ​ല​പ്പു​ഴ​:​ ​'​'​താ​ജ്മ​ഹ​ൽ​ ​ഒ​രു​ക്കി​യ​ ​ഷാ​ജ​ഹാ​ന്റെ​ ​അ​തേ​ ​വി​കാ​ര​ത്തോ​ടെ​യാ​ണ് ​ഞാ​നും​ ​ര​വി​ ​ക​രു​ണാ​ക​ര​ൻ​ ​സ്മാ​ര​ക​മൊ​രു​ക്കി​യ​ത്.​ ​അ​ദ്ദേ​ഹ​ത്തോ​ടു​ള്ള​ ​പ്ര​ണ​യം​ ​വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ്...​'​'​ ​ബെ​റ്റി​ ​ക​ര​ൺ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​ഒ​രി​ക്ക​ൽ​ ​പ​റ​ഞ്ഞ​താ​ണി​ത്.​ ​മ​ൺ​മ​റ​ഞ്ഞു​പോ​യ​ ​ഭ​ർ​ത്താ​വി​ന്റെ​ ​ഓ​ർ​മ്മ​ ​എ​ക്കാ​ല​വും​ ​നി​ല​നി​ൽ​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തോ​ടെ​ ​ആ​ല​പ്പു​ഴ​യി​ൽ​ ​സ്മാ​ര​ക​മൊ​രു​ക്കി​യ​ ​ക​ര​ൺ​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നീ​സ് ​ചെ​യ​ർ​പേ​ഴ്സ​ണും,​ ​പ്ര​മു​ഖ​ ​ക​യ​ർ​ ​വ്യ​വ​സാ​യി​ ​ര​വി​ ​ക​രു​ണാ​ക​ര​ന്റെ​ ​ഭാ​ര്യ​യു​മാ​യ​ ​ബെ​റ്റി​ ​ക​ര​ൺ​ ​(​സു​ഭ​ദ്ര​ ​ര​വി​ ​ക​രു​ണാ​ക​ര​ൻ,​ 88​)​ ​ഓ​ർ​മ്മ​യാ​കു​മ്പോ​ൾ​ ​ബാ​ക്കി​യാ​കു​ന്ന​ത് ​കേ​ര​ളം​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ണ​യ​സ്മാ​ര​ക​മാ​ണ്. ഭ​ർ​ത്താ​വി​ന്റെ​ ​വി​യോ​ഗം​ ​സൃ​ഷ്ടി​ച്ച​ ​വേ​ദ​ന​മ​റ​ക്കാ​ൻ​ 2006​ൽ​ ​ബെ​റ്റി​ ​ഒ​രു​ക്കി​യ​താ​ണ് ​ആ​ല​പ്പു​ഴ​ ​ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ​ ​ര​വി​ ​ക​രു​ണാ​ക​ര​ൻ​ ​മ്യൂ​സി​യം.​ ​താ​ജ്മ​ഹ​ലി​നെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ ​ഇ​രു​നി​ല​ ​മ്യൂ​സി​യ​ത്തി​ൽ​ ​കോ​ടി​ക​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​അ​പൂ​ർ​വ​ശേ​ഖ​ര​ങ്ങ​ളാ​ണ് ​ബെ​റ്റി​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.18ാം​ ​വ​യ​സി​ലാ​ണ് ​കൊ​ല്ലം​ ​പ​ര​വൂ​ർ​ ​സ്വ​ദേ​ശി​ ​ബെ​റ്റി,​ ​ര​വി​ ​ക​രു​ണാ​ക​ര​ന്റെ​ ​ഭാ​ര്യ​യാ​യി​ ​ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.​ ​മു​ൻ​വാ​തി​ലി​ല്ലാ​ത്ത​ ​വീ​ട്ടി​ലേ​ക്കാ​ണ് ​അ​വ​ർ​ ​വ​ന്ന​ത്.​ ​അ​വ​സാ​ന​ ​കാ​ലം​ ​വ​രെ​യും​ ​വീ​ട്ടി​ൽ​ ​പ്ര​ധാ​ന​വാ​തി​ൽ​ ​ഘ​ടി​പ്പി​ക്കാ​തെ​ ​അ​തി​ഥി​ക​ളെ​ ​സ്വീ​ക​രി​ച്ചി​രു​ന്നു​ ​ബെ​റ്റി. ആ​ന​ക്കൊ​മ്പി​ൽ​ ​തീ​ർ​ത്ത​ ​ശി​ല്പ​ങ്ങ​ൾ,​ 24​ ​കാ​ര​റ്റ് ​സ്വ​ർ​ണ​ത്ത​രി​ക​ൾ​ ​ചേ​ർ​ത്തു​ണ്ടാ​ക്കി​യ​ ​ക്രി​സ്റ്റ​ൽ​ ​രൂ​പ​ങ്ങ​ൾ,​ ​പ്ര​ശ​സ്ത​ ​ബ്രാ​ൻ​ഡു​ക​ളു​ടെ​ ​ലി​മി​റ്റ​ഡ് ​എ​ഡി​ഷ​ൻ​ ​ശി​ല്പ​ങ്ങ​ൾ,​ ​വി​ക്ടോ​റി​യ​ൻ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ​ ​വ​സ്തു​ക്ക​ൾ,​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്ന് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ ​ബ്യൂ​ക്ക് ​സൂ​പ്പ​ർ​ ​കാ​ർ​ ​തു​ട​ങ്ങി​ ​മ്യൂ​സി​യ​ത്തി​ലെ​ ​വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ​ ​മാ​യി​ക​ലോ​കം​ ​ഇ​നി​ ​ബെ​റ്റി​യു​ടെ​ ​കൂ​ടി​ ​സ്മാ​ര​ക​മാ​യി​ ​മാ​റും.