വികസന സദസ്

Thursday 23 October 2025 1:43 AM IST
കാഞ്ഞിരപ്പുഴ പഞ്ചായത്ത് വികസനസദസ് കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോങ്ങാട്: തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പ്രദീപ് വികസന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടൻ, സെക്രട്ടറി എസ്.സുപ്രിയ, അസിസ്റ്റന്റ് സെക്രട്ടറി ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ റെജി ജോസ് എന്നിവർ സംസാരിച്ചു.