കൊച്ചി നഗരത്തിലെ കുരുക്കിന് പരിഹാരം, രാവിലെ എട്ട് മണിമുതൽ ആരംഭിക്കും

Wednesday 22 October 2025 10:16 PM IST

കൊച്ചി: മെട്രോ ഇലക്ട്രിക് ഫീഡർ ബസ് കടവന്ത്ര-പനമ്പിള്ളി നഗർ- കെ.പി വള്ളോൻ റോഡ് സർക്കുലർ സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ എട്ടുമുതൽ വൈകിട്ട് 7.50 വരെയാണ് സർവീസ്.

കടവന്ത്ര മെട്രോ സ്റ്റേഷനുമുന്നിൽ നിന്നാരംഭിച്ച് മനോരമ ജംഗ്ഷൻ വഴി, പനമ്പള്ളി നഗർ റോഡ്, ജസ്റ്റിസ് കൃഷ്ണയ്യർ റോഡ്, കെ.പി. വള്ളോൻ റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് വഴിയാണ് സർക്കുലർ റൂട്ട്.