ജന്മവാർഷിക ആഘോഷം
Thursday 23 October 2025 12:38 AM IST
പത്തനംതിട്ട : കേരളാ സാംബവർ സൊസൈറ്റി സംസ്ഥാനകമ്മിറ്റി നേതൃത്വത്തിൽ കാവാരികുളം കണ്ടൻകുമാരന്റെ 162-ാത് ജന്മ വാർഷിക ആഘോഷം 25ന് ചെങ്ങന്നൂർ കെ.എസ്.ഇ.ബി പെൻഷൻ ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പി.കറുപ്പയ്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജന്മ വാർഷിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ശോഭ വർഗീസ് മുഖ്യാതിഥിയായി പങ്കെടുക്കും. ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ മുഖ്യ പ്രഭാഷണം നടത്തും.