പ്രതിഷേധ കൂട്ടായ്മ
Thursday 23 October 2025 12:43 AM IST
പത്തനംതിട്ട: ജനറൽ ഇൻഷുറൻസ് ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസ് കമ്പനി പത്തനംതിട്ട ഡിവിഷൻ ഓഫീസിനു മുമ്പിൽ നടത്തിയ കരിദിനവും പ്രതിഷേധ കൂട്ടായ്മയും ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ ഓൾ ഇന്ത്യ കോർഡിനേറ്റർ സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലളിത കുമാരി ആദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി സോണി , റെജി അലക്‌സാണ്ടർ, പ്രഭാകുമാരി, പി കെ.ജയപ്രകാശ്, ജെറി, ജെയ്‌സ് തോമസ്, ബിജു ഫിലിപ്പ് എന്നിവർ സംസാരിച്ചു.