സ്വയംവര സിൽക്‌സ് ഓണം മെഗാ ഓഫർ നറുക്കെടുപ്പ് 25ന്

Thursday 23 October 2025 1:45 AM IST

കൊച്ചി: സ്വയംവര സിൽക്‌സ് മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിവന്ന ഓണം മെഗാ ഓഫറിന്റെ നറുക്കെടുപ്പ് 25ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വൈകിട്ട് 5.30ന് നടക്കും. അന്നേ ദിവസം പ്രമുഖർ പങ്കെടുക്കുന്ന മെഗാ ഷോ കൂടി ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു. കൂപ്പൺ ഇതുവരെ നിക്ഷേപിക്കാത്തവർ 24ന് രാത്രി 7ന് മുമ്പ് സ്വയംവര സിൽക്‌സിന്റെ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട്, കൊണ്ടോട്ടി, വർക്കല, കൊട്ടാരക്കര, ആറ്റിങ്ങൽ എന്നീ ഷോറൂമുകളിലെ ബോക്‌സുകളിൽ നിക്ഷേപിക്കാവുന്നതാണ്. ഒന്നാം സമ്മാനമായി ബെൻസ് കാറും നറുക്കെടുപ്പിലൂടെ 5 ഇലക്ട്രിക് സ്‌കൂട്ടർ, 30 സ്വർണ നാണയങ്ങൾ, 10 എൽ.ഇ.ഡി ടി.വി, ഒരു ലക്ഷത്തോളം വിലമതിക്കുന്ന ഗിഫ്റ്റ് കൂപ്പണുകളും നൽകും.