ഉദ്ഘാടനം ഇന്ന്

Thursday 23 October 2025 12:52 AM IST

പ്രമാടം : ഇരപ്പുകുഴി- പ്രമാടം ക്ഷേത്രം- ചള്ളംവേലിപ്പടി റോഡിന്റെ ഉദ്ഘാടനവും പ്രമാടം പഞ്ചായത്ത് ഓഫീസ് - കൊട്ടിപ്പിള്ളേത്ത്- ഐരേത്ത് വിള റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും ഇന്ന് രാവിലെ 11.30 ന് പൂങ്കാവ് ജംഗ്ഷനിൽ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.വി. അമ്പിളി, റോബിൻ പീറ്റർ, എൻ. നവനിത്ത്, ആർ. മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിക്കും.