പരിക്കേറ്റ കൈയുമായി നദ്‌വയുടെ പൊന്ന്
Wednesday 22 October 2025 11:25 PM IST
തിരുവന്തപുരം: രണ്ടു വർഷത്തെ പ്രതീക്ഷക്കും പരിശ്രമത്തിനും ഒടുവിൽ ഫലം കണ്ടു. നിറഞ്ഞ കണ്ണുകളോടെ കൊച്ചു മിടുക്കിയുടെ സന്തോഷം കണ്ടു നിന്നവരുടെ കണ്ണും നനയിച്ചു.മലപ്പുറം എം.എം.ഇ.ടി.എച്ച്.എസ് മേൽമുറി സ്കൂളിലെ ഒൻപതാം ക്ലാസുക്കാരി നദ്‌വയാണ് പരിക്കേറ്റ കൈയുമായി സ്വർണം കരസ്ഥമാക്കിയത്.
സബ് ജില്ല മത്സരത്തിൽ കളിക്കുമ്പോഴാണ് കൈക്ക് ചതവ് പറ്രിയത് . ആ കൈയുമാണ് ജില്ലയിൽ കളിച്ചത് . 2023ലെ സബ് ജൂനിയർ ഇനത്തിൽ വെങ്കലം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ആഷിക്കിന്റെ കീഴിലാണ് പരിശീലനം. ദേശീയ സ്കൂൾ കായികമേളയിൽ മത്സരിക്കുകയാണ് അടുത്തലക്ഷ്യം. മാതാവ് ബുഷ്‌റയും പിതാവ് സമീർ അലിയും ആണ് ഈ മിടുക്കിയുടെ കരുത്ത്.