രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ വിമർശിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ,​ പിന്നാലെ വിശദീകരണം

Wednesday 22 October 2025 11:54 PM IST

പാലക്കാട് : ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​ ​മു​ർ​മു​വി​ന്റെ​ ​ശ​ബ​രി​മ​ല​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​വി​മ​ർ​ശി​ച്ച് ​​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​വാ​ട്സാ​പ്പ് ​സ്റ്റാ​റ്റ​സ്.​ ​ ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്‌.​പി​ ​ആ​ർ.​ ​മ​നോ​ജ് ​കു​മാ​റാ​ണ് ​ആ​ചാ​ര​ലം​ഘ​നം​ ​ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് ​സ്റ്റാ​റ്റ​സ് ​ഇ​ട്ട​ത്.​ ​ സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​സ്റ്റാ​റ്റ​സ് ​മ​നോ​ജ് ​കു​മാ​ർ​ ​ ഡിലീറ്റ് ചെയ്തു.​ ​

താ​നൊ​രു​ ​ട്രെ​യി​ൻ​ ​യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നും​ ​വാ​ട്ട്സാ​പ്പി​ൽ​ ​വ​ന്ന​ ​സ​ന്ദേ​ശം​ ​അ​ബ​ദ്ധ​ത്തി​ൽ​ ​സ്റ്റാ​റ്റ​സ് ​ആ​യ​താ​ണെ​ന്നു​മാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം​ ​യൂ​ണി​ഫോം​ ​ധ​രി​ച്ച​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​ച​വി​ട്ടി​യ​ത് ​ക​ടു​ത്ത​ ​ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നും,​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​നാ​മ​ജ​പ​ ​യാ​ത്ര​ ​ന​ട​ത്താ​ത്ത​ത്.​ ​ഇ​ത് ​പി​ണ​റാ​യി​ ​വി​ജ​യ​നോ​ ​മ​റ്റ് ​മ​ന്ത്രി​മാ​രോ​ ​ആ​യി​രു​ന്നു​വെ​ങ്കി​ൽ​ ​എ​ന്താ​കു​മാ​യി​രു​ന്നു​ ​പു​കി​ല് ​എ​ന്നും കുറിപ്പിൽ ​ ​വി​മ​ർ​ശി​ക്കുന്നു,​ പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും എല്ലാം രാഷ്ട്രീയമെന്നും സ്റ്റാറ്റസിൽ വിമർശനമുണ്ട്.