കാലിക്കറ്റ് സർവകലാശാല

Thursday 23 October 2025 12:09 AM IST

ഡോഗ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്

ഫോറൻസിക് പഠന വകുപ്പ് തൃശ്ശൂർ കേരള പോലീസ് അക്കാഡമിയിൽ പുതുതായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈൻ ഫോറൻസിക് 2025 (ബാച്ച് 1) മൂന്ന് മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. ഫീസ് :വെബ്‌സൈറ്റിൽ https://admission.uoc.ac.in/ ഫോൺ: 0494 2407016, 7017, 2660600

വാക് ഇൻ ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ അസി.പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. അഭിമുഖം, വിഷയം എന്നിവ ക്രമത്തിൽ: നവംബർ 17 ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്,സൈക്കോളജി, നവംബർ 18ഫിലോസഫി, സംസ്‌കൃതം,അഫ്സൽ ഉൽ ഉലമ,ഹിന്ദി, നവംബർ 19 കൊമേഴ്സ്, അറബിക് (ഹിന്ദു നാടാർ, ഇ./ടി./ബി. സംവരണം), ഹിസ്റ്ററി (എസ്.സി. സംവരണം), ഇംഗ്ലീഷ് (എൽ.സി. / എ.ഐ. സംവരണം). ഉദ്യോഗാർഥികൾ യോഗ്യത,പ്രവൃത്തിപരിചയം,ജാതി,വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റ് മതിയായ രേഖകളും രാവിലെ 9.30ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വെബ്‌സൈറ്റിൽ https://www.uoc.ac.in/, https://sde.uoc.ac.in/.

നാലാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ /സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് റിപ്പോർട്ട് / ഡെസർട്ടേഷൻ പരീക്ഷാഭവനിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30വരെ നീട്ടി.

ബി.ആർക്. (2012 സ്‌കീം 2016 പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2025, ഒമ്പതാം സെമസ്റ്റർ ഡിസംബർ 2025, അഞ്ചാം സെമസ്റ്റർ നവംബർ 2025 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 3,11,19 തീയതികളിൽ തുടങ്ങും.

പരീക്ഷാഫലം

ബി.വോക്. ഹോട്ടൽ മാനേജമെന്റ് അഞ്ചാം സെമസ്റ്റർ നവംബർ 2024, ആറാം സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 7വരെ അപേക്ഷിക്കാം.