സാങ്കേതിക യൂണി. സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Friday 24 October 2025 1:13 AM IST
തിരുവനന്തപുരം:ക്വാറം തികയാത്തതിനാൽ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട് വി.സി ഡോ.കെ.ശിവപ്രസാദ്.രണ്ട് മാസത്തിനുശേഷമാണ് ഇന്നലെ യോഗം ചേർന്നത്.സിൻഡിക്കേറ്റ് അംഗങ്ങളായ രണ്ട് സി.പി.എം എം.എൽ.എമാരും സർക്കാർ ഉദ്യോഗസ്ഥരും യോഗത്തിൽ നിന്ന് വിട്ടു നിന്നു.കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോയ രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനം നൽകണമെന്ന കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം തീരുമാനം നടപ്പിലാക്കാൻ വി.സി തയാറാകാത്തതിനാൽ സി.പി.എം അംഗങ്ങൾ വിട്ടു നിൽക്കുന്നതായി സിൻഡിക്കേറ്റ് അംഗം ഐ.ബി. സതീഷ് എം.എൽ.എ വി.സിയെ രേഖാമൂലം അറിയിച്ചു.സർവീസിലുള്ളവർക്ക് പുനർനിയമനം നൽകാൻ മാത്രമേ വ്യവസ്ഥയുള്ളൂവെന്നും സർവീസ് വിട്ടു പോയവർക്ക് പുനർനിയമനം നൽകുന്നതിൽ വ്യക്തത തേടിയുള്ള കത്തിന് രാജ്ഭവനിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും വി.സി അറിയിച്ചു.