കേരളസർവകലാശാല
പരീക്ഷാഫലം
2025 ജൂലായ് മാസം നടത്തിയ ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച്& ആറ് സെമസ്റ്റർ എം.സി.എ ഡിഗ്രി (1991 –2020 അഡ്മിഷൻ) മേഴ്‌സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) സെപ്റ്റം.2025 ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബി.എസ്‍.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) ആഗസ്റ്റ് 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 28ന് ബന്ധപ്പെട്ട പരീക്ഷകേന്ദ്രത്തിൽ വച്ച് നടത്തും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വയലിൻ) ആഗസ്റ്റ് 2025 (2023 അഡ്മിഷൻ- ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി, 2020-2022 അഡ്മിഷൻ സപ്ലിമെന്ററി, 2017& 2019 അഡ്മിഷൻ മേഴ്സിചാൻസ്) പ്രാക്ടിക്കൽ പരീക്ഷ 31ന് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാനം
കംമ്പൈൻഡ് ഒന്ന് സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ ഒക്ടോബർ 2025 (2013 സ്കീം) മേഴ്സിചാൻസ് (2013 & 2014 അഡ്മിഷൻ) സെഷണൽ ഇംപ്രൂവ്മെന്റ് കാൻഡിഡേറ്റ്സ് (2013 മുതൽ 2017 അഡ്മിഷൻ വരെ) സപ്ലിമെന്ററി കാൻഡിഡേറ്റ്സ് (കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ് - 2015 മുതൽ 2018വരെ) പരീക്ഷാവിജ്ഞാനം പ്രസിദ്ധീകരിച്ചു.
2025 നവംബറിൽ മാസത്തിൽ നടത്തിയ എം.എ റഷ്യൻ(പാർട്ട്ടൈം മൂന്നുവർഷ കോഴ്സ്) 2023 -2026 ബാച്ചിന്റെ പ്രീവിയസ് ഇയർ പരീക്ഷാനോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‍സി,ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്ഡബ്ള്യു, ബിവോക് എന്നീ സി.ബി.സി.എസ്.എസ്.(സി.ആർ.) (റഗുലർ-2023 അഡ്‌മിഷൻ,സപ്ലിമെന്ററി- 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2019 അഡ്മിഷൻ) ഡിസംബർ 2025 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.