അസിം പ്രേംജി സർവകലാശാല പ്രവേശനം 

Thursday 23 October 2025 12:25 AM IST

കൊച്ചി: അസിം പ്രേംജി സർവകലാശാലയുടെ ബംഗളൂരു,ഭോപാൽ ക്യാമ്പസുകളിലെ 2026അക്കാഡമിക വർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസം,വികസനം,സാമ്പത്തികശാസ്ത്രം,ആരോഗ്യം എന്നീ വിഷയങ്ങളിലാണ് ബിരുദാനന്തര കോഴ്‌സുകളുള്ളത്. സയൻസ്,ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദ കോഴ്‌സുകളും ലഭ്യമാണ്. സർവകലാശാല വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://azimpremjiuniversity.edu.in/admissions.