ക്ഷേമനിധി വിഹിതം സ്വീകരിക്കും
Thursday 23 October 2025 12:26 AM IST
കൊല്ലം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കൊല്ലം ഓഫീസ് പരിധിയിൽ വരുന്ന കരുനാഗപ്പള്ളി മേഖലയിലെ കയർ തൊഴിലാളികളിൽ നിന്ന് ക്ഷേമനിധി വിഹിതം സ്വീകരിക്കുന്നതിന് 24ന് പാട്ടത്തിൽ കടവ് കയർ സംഘത്തിൽ വച്ച് കളക്ഷൻ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മുതൽ 1 വരെ നടത്തുന്ന ക്യാമ്പിൽ എല്ലാ കയർ തൊഴിലാളികളുടെയും കുടിശ്ശിക ഉൾപ്പടെ വിഹിതം സ്വീകരിച്ച് അംഗത്വം പുനസ്ഥാപിച്ച് നൽകും. അതോടൊപ്പം പെൻഷൻ വിവിധ ധനസഹായങ്ങളുടെ അപേക്ഷകളും സ്വീകരിക്കും. ക്ഷേമനിധി വിഹിതം കുടിശ്ശികയില്ലാതെ അടയ്ക്കുന്നവർക്ക് മാത്രമാണ് ധനസഹായം നൽകുന്നത്.