എം.ജി സർവകലാശാല

Thursday 23 October 2025 12:26 AM IST

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എ മൾട്ടിമീഡിയ,ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻഡ് ബി.എ ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ഒക്ടോബർ 2025ന്റെ പ്രാക്ടിക്കൽ നവംബർ 3മുതൽ നടക്കും.

അഞ്ചാം സെമസ്റ്റർ ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക്ക് ഡിസൈൻ,ബി.എ വിഷ്വൽ ആർട്‌സ്,ബി.എ അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ഒക്ടോബർ 2025ന്റെ പ്രാക്ടിക്കൽ 29ന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി മോഡൽ 3 (പുതിയ സ്‌കീം 2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ ആദ്യ മേഴ്‌സി ചാൻസ്) ഒക്ടോബർ 2025ന്റെ പ്രാക്ടിക്കൽ നവംബർ 4 മുതൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എം.ജി.യു യു.ജി.പി, ബി.ബിഎ, ബി.സി.എ (ഓണേഴ്‌സ്) (2025 അഡ്മിഷൻ റഗുലർ,2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും, റീഅപ്പിയറൻസും) നവംബർ 2025 പരീക്ഷകൾക്ക് 25വരെ അപേക്ഷിക്കാം.