ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്കാരം
Thursday 23 October 2025 12:27 AM IST
തൊടിയൂർ: പ്രശസ്ത കാഥികനായിരുന്ന ഇടക്കൊച്ചി പ്രഭാകരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കാഥികശ്രീ പുരസ്കാരത്തിന് തൊടിയൂർ വസന്തകുമാരി അർഹയായി. കഴിഞ്ഞ 50 വർഷമായി കഥാപ്രസംഗ രംഗത്ത് സജീവ സാന്നിദ്ധ്യമായ തൊടിയൂർ വസന്തകുമാരി കഥാപ്രസംഗ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. 25000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ഇടക്കൊച്ചി പ്രഭാകരന്റെ 20-ാം ചരമവാർഷിക ദിനമായ നവംബർ 8ന് ഇടക്കൊച്ചി വലിയകുളം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കെ.ജി.മാക്സി എം.എൽ.എ സമ്മാനിക്കും. മേയർ എം.അനിൽകുമാർ, ജോൺ ഫെർണാണ്ടസ്, തരുൺ മൂർത്തി തുടങ്ങിയവർ പങ്കെടുക്കും. കെ.എം.ധർമ്മൻ, അബ്ദുൽ അസീസ്, ജയൻ മാവുങ്കൽ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.