ഗാന്ധിജയന്തി മത്സരങ്ങൾ

Thursday 23 October 2025 12:32 AM IST

കൊല്ലം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ, കോൺഫ്ര, കേരള, ഗാന്ധിജയന്തി മാസാചരണം 2025 ന്റെ ഭാഗമായി 25ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ, കൊല്ലം ചവറ ഗവ. ഗേൾസ് ഹൈസ്കൂളിൽ എൽ.കെ.ജി മുതൽ ബിരുദ വിദ്യാർത്ഥികൾക്ക് വരെയായി ഉപന്യാസ, പെയിന്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 'സ്നേഹം ലഹരിയോടെ, കുടുംബത്തോടോ, നമ്മ മുടിക്കും, നാളെ മുടിക്കും, നാടെ മുടിക്കും ലഹരി കടക്ക് വെളിയിൽ' ഭൂമീദേവി സ്ഥായിയാം അമ്മ, അമ്മയെ കാക്കൂ, മലയും കാടും നദിയും പാറയും, വന്യവും വന്യ മൃഗങ്ങളും ഭൂമിയുടെ അധിപർ, ആര് സംരക്ഷിക്കും' എന്നിവയാണ് അടിസ്ഥാന വിഷയങ്ങൾ. ഫോൺ: 9847943430, 9447261253, 9497638737, 9446365599.