അഡ്വ.കെ.എൻ. സുഗതൻ ഭക്ഷ്യ കമ്മിഷൻ അഗം
Thursday 23 October 2025 12:35 AM IST
കൊച്ചി: കേരള ഭക്ഷ്യ കമ്മിഷൻ അംഗമായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കെ.എൻ. സുഗതൻ ചുമതലയേറ്റു. ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ സത്യവാചകം ചൊല്ലിക്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, സിവിൽ സപ്ലൈസ് കമ്മിഷണർ കെ. ഹിമ എന്നിവർ സംബന്ധിച്ചു. പിറവം മാമലേശരി സ്വദേശിയായ സുഗതൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ് സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. ഹൈക്കോടതി അഭിഭാഷകയായ ദിവ്യ സി. ബാലൻ ഭാര്യയും സ്‌കൂൾ വിദ്യാർത്ഥി അഭിനവ് സുഗതൻ മകനുമാണ്.