നവംബർ ഒന്ന് മുതൽ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം
തിരുവനന്തപുരം:കേരളത്തെ അതി ദാരാദ്ര്യമുക്തമായി നവംബർ ഒന്നിന് മുഖ്യമന്ത്രി
പ്രഖ്യാപിക്കും.കുടുംബശ്രീയുടെ സർവേയിലൂടെ മൂന്ന് വർഷം മുൻപ് അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ ശേഷിക്കുന്ന 59,277 കുടുംബങ്ങളെയാണ് പദ്ധതികളിലൂടെയും സഹായവും പിന്തുണയും വഴിയും ദാരിദ്ര്യമുക്തമാക്കുന്നതെന്ന് മന്ത്രിമാരായ എം.ബി.രാജേഷും വി.ശിവൻകുട്ടിയും അറിയിച്ചു.
ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന
ചടങ്ങിൽ മുഖ്യാതിഥികളായി ചലച്ചിത്രതാരങ്ങളായ കമൽഹാസൻ , മമ്മൂട്ടി, മോഹൻലാൽ എന്നിവരും പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കും. കലാവിരുന്നും അരങ്ങേറും.
ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദാരിദ്ര്യ കുടുംബങ്ങളായി കണക്കാക്കുന്നത്. ഓരോ കുടുംബത്തിനും സഹായവും സേവനവുമെത്തിക്കാൻ പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങളും വകുപ്പുകളും സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്ന പ്രവർത്തനത്തിലൂടെയാണ് ഇത്രയും പേരെ അതിദാരിദ്ര്യമുക്തമാക്കിയത്. ആയിരം കോടിയിൽപരം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
അതിദാരിദ്ര്യ
മുക്തർ
□ 21,263 പേർക്ക് അവകാശ രേഖകൾ18438 കുടുംബങ്ങൾക്ക് 2022 മുതൽ
ഭക്ഷ്യകിറ്റും, 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ഭക്ഷണവും .
∙□29427 കുടുംബങ്ങളിലെ 85721 പേർക്ക് ചികിത്സയും മരുന്നും
□4394 കുടുംബങ്ങൾക്ക് ഉപജീവനത്തിനു പിന്തുണ
∙□34672 കുടുംബങ്ങൾക്ക് തൊഴിലുറപ്പ് കാർഡുകൾ
□ 4687 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ വീടും 2791 കുടുംബങ്ങൾക്ക് സ്ഥലവും.
□ വീടുവയ്ക്കാൻ 2832.645 സെന്റ് 439 കുടുംബങ്ങൾക്ക്
□5660 കുടുംബങ്ങൾക്കു വീട് പുനർനിർമാണത്തിന് രണ്ട് ലക്ഷം രൂപ വീതം
□2323 കുട്ടികൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര
∙□ 554 വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള സ്കൂളിൽ പ്ലസ് ടു അഡ്മിഷൻ