'താടിയൊക്കെ വച്ചിട്ട് സുന്ദരനായിട്ടുണ്ട്'; ലാലേട്ടനെ കണ്ട് കല്ലു, വീഡിയോ
മോഹൻലാലിനെ കാണണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നു അദ്ദേഹത്തിന്റെ കുട്ടി ആരാധികയായ കല്ലു. റീലുകളിലൂടെയൊക്കെ മലയാളികൾക്ക് സുപരിചിതയാണ് കല്ലു. കുട്ടി അവളുടെ പ്രിയപ്പെട്ട ലാലേട്ടനെ കാണുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലായിക്കൊണ്ടിരിക്കുന്നത്.
കുട്ടി ഉറക്കമെഴുന്നേൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കല്ലുവിനോട് ഒരു സർപ്രൈസ് ഉണ്ടെന്ന് അമ്മ പറയുന്നു. ബ്ലൂബെറിയാണോയെന്ന് ചോദിക്കുമ്പോൾ അല്ല, കല്ലുവിന് ഏറ്റവും ആഗ്രഹമുള്ള കാര്യമാണെന്ന് പറയുന്നു. ഉടൻ വന്നു ലാലേട്ടനാണോയെന്ന ചോദ്യം. അതേയെന്ന് അമ്മ മറുപടി നൽകിയതും കുട്ടിയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്.
തുടർന്ന് ഉടുപ്പൊക്കെയിട്ട് മോഹൻലാലിനെ കാണാൻ പോകുന്നു. ബൊക്കെയും കൈയിൽ പിടിച്ചാണ് പോകുന്നത്. മോഹൻലാലിനെ കണ്ട്, കൂടെ നിന്ന് ഫോട്ടോയൊക്കെയെടുത്തു. ''താടിയൊക്കെ വച്ചിട്ട് സുന്ദരനായിട്ടുണ്ട്'- എന്നായിരുന്നു ലാലേട്ടനെ കണ്ട ശേഷം കല്ലു പറഞ്ഞത്.