ജി. നാരായണസ്വാമി അനുസ്മരണം
Thursday 23 October 2025 4:07 PM IST
തൃപ്പൂണിത്തുറ: മൃദംഗ വിദ്വാൻ ജി. നാരായണസ്വാമി അനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. ചലച്ചിത്ര സംവിധായകൻ രാജസേനൻ, സംഗീതജ്ഞൻ കുമാര കേരളവർമ്മ, സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ, രാജ്‌മോഹൻ വർമ്മ, കെ. ടി. പി. രാധിക എന്നിവർ പ്രസംഗിച്ചു. മൈസൂർ ചന്ദൻ കുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരി ഉണ്ടായിരുന്നു. ജി.എൻ. സ്വാമിയുടെ കൊച്ചുമകൾ രമ്യ കൃഷ്ണൻ, മകൾ ലയ സ്വാമിനാഥൻ എന്നിവരുടെ ചിത്ര പ്രദർശനവും കലാപരിപാടികളും നടന്നു.