ഡോ. സജി ഉതുപ്പിന് അവാർഡ്

Thursday 23 October 2025 5:04 PM IST

അരയൻകാവ് : ഗ്ലോബൽ മലയാളി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ഗ്ലോബൽ മലയാളിരത്നാ അവാർഡ് ഡോ. സജി ഉതുപ്പിന് ലഭിച്ചു. എറണാകുളം ജില്ലയിൽ അരയൻകാവ് തോട്ടറവെട്ടിക്കാലിൽ കുടുബാംഗമായ ഡോ. സജി ഉതുപ്പാന്റെ ഒമാനിലെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് അവാർഡ്. കൊച്ചിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ് മീറ്റിൽ അവാർഡ് സമ്മാനിക്കും. 17 രാജ്യങ്ങളിൽ നിന്നായി ബിസിനസ് , കല, സാഹിത്യം, ശാസ്ത്രം , രാഷ്ട്രീയം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദപതിപ്പിച്ചവർക്കാണ് അവാർഡ് നൽകുന്നത്.