ടെമ്പിൻ ബൗളിംഗ് ടീമിൽ മലയാളിയും

Thursday 23 October 2025 6:17 PM IST

കാക്കനാട്: മലേഷ്യയിൽ നടക്കുന്ന സ്റ്റോം സ്പിന്നേഴ്സ് കപ്പ് 2025 ടെമ്പിൻ ബൗളിംഗ് ഇന്ത്യ ടീമിൽ മലയാളിയും. കാക്കനാട് സ്വദേശി എ.ഇ.ഷാബിൻ ഇബ്രാഹിമാണ്

24,25,26 ദിവസങ്ങളിൽ മലേഷ്യയിൽ നടക്കുന്ന സ്റ്റോം സ്പിന്നേഴ്സ് കപ്പ് മത്സരത്തിനായി പുറപ്പെട്ടത്. ഷാബിന് പുറമെ ബാഗ്ലൂരിൽ നിന്ന് രണ്ടുപേരും ഡൽഹിയിൽ നിന്നും ഒരാളും ഉൾപ്പെടെ നാല് പേരാണ് ഇന്ത്യൻ ടീമിനായി മത്സരിക്കുന്നത്. നിലവിൽ കേരള ടീമിന്റെ ഭാഗമായ ഷാബിൻ ഇബ്രാഹിം ബാംഗളൂരുവിൽ നടന്ന ദേശീയ ടെമ്പിൻ ബൗളിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച മത്സരം കാഴ്ചവച്ചിരുന്നു.സംസ്ഥാനത്ത് നടന്ന നിരവധി ചാമ്പ്യൻഷിപ്പുകളിലും വിജയം കൈവരിച്ചിട്ടുണ്ട്.