എം.ഡി.എം.എ:രണ്ടു പേർ അറസ്റ്റിൽ

Thursday 23 October 2025 8:02 PM IST

കൊച്ചി: വാടക ലോ‌‌‌ഡ്ജിന്റെ മറവിൽ വിതരണത്തിന് കരുതിയ രാസലഹരിയുമായി ലോഡ്ജ് നടത്തിപ്പുകാരനും കൂട്ടാളിയും അറസ്റ്റിൽ. കോഴിക്കോട് വേളം പൂളക്കോൽ തറവട്ടകത്ത് വീട്ടിൽ അമീർ (42), പേരാമ്പ്ര ഇരവട്ടൂർ കുന്നത്ത് വീട്ടിൽ അൻഷിദ് (29) എന്നിവരാണ് കൊച്ചി ഡാൻസാഫിന്റെ പിടിയിലായത്. രവിപുരം ജംഗ്ഷന് സമീപത്തെ സഫ്റോൺ ഹോട്ടലിന്റെ മുകളിലെ മുറികൾ അമീർ അടുത്തിടെയാണ് ലോഡ്ജ് നടത്തിപ്പിനായി വാടകയ്ക്കെടുത്തത്. ഹോട്ടൽ കൊച്ചിൻ പാർക്ക് എന്ന പേരിൽ ലോഡ്ജ് ഉടൻ പ്രവർത്തനം തുടങ്ങാൻ ഇരിക്കുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്ന് 12. 8953 ഗ്രാം എം.ഡി.എം.എ, രാസലഹരി നിറയ്ക്കാനുള്ള സിപ് ലോക്ക് കവറുകൾ, തൂക്കാനുള്ള ഇലകട്രോണിക് ത്രാസ് എന്നിവ പിടിച്ചെടുത്തു.