കെ.എസ്.എസ്.പി.യു കുടുംബസംഗമം

Friday 24 October 2025 12:25 AM IST
കെ.എസ്.എസ്.പി.യു. തൂണേരി പഞ്ചായത്ത് കുടുംബസംഗമം തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം നാദാപുരം സി.സി.യു.പി. സ്കൂൾ ഹാളിൽ തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാലരാജൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പ്രതിഭകളെ അനുമോദിച്ചു. സെക്രട്ടറി സുരേന്ദ്രൻ തൂണേരി, എം.പി. സഹദേവൻ, ബ്ലോക്ക് സെക്രട്ടറി കെ. ഹേമചന്ദ്രൻ, പി.കെ.സുജാത, എം.കെ. രാധ, വി. രാജലക്ഷ്മി, സി.സരസ്വതി, കെ. രാജൻ, കെ.വി.ഹരിദാസ്, ടി.പി.അബ്ദുള്ള, കെ.രവീന്ദ്രൻ, പി.എം. ജാനു, വി.സുജാത, എ.കെ.ശശികല എന്നിവർ പ്രസംഗിച്ചു. കലാപരിപാടി ജില്ലാ കമ്മിറ്റി അംഗം പി.വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു.