ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം

Friday 24 October 2025 12:02 AM IST
ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ വടകര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത സംസാരിക്കുന്നു

വടകര : കേരള സർക്കാർ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വടകര ഗവ. ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ്.കവിത പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ സി.കെ.കരീം, ഒഡേപക് ചെയർമാൻ അഡ്വ. കെ.പി.അനിൽകുമാർ, എച്ച്.എം.സി അംഗങ്ങളായ പി.കെ.കൃഷ്ണൻ, നാണു, നാഷണൽ ആയുഷ് മിഷൻ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. കെ.നിവ്യ കുമാർ, ഫാർമസിസ്റ്റ് പി.പി.ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷംസുദ്ധീൻ സ്വാഗതവും ഫിസിയോതെറാപ്പിസ്റ്റ് എ.കെ.തീർഥ നന്ദിയും പറഞ്ഞു.