സ്കൂൾ കലോത്സവം ലോഗോ​ പ്രകാശനം​

Friday 24 October 2025 12:32 AM IST
ഫറോക്ക് ഉപജില്ല കേരള സ്കൂൾ കലോത്സവ ലോഗോ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെ​യ്യുന്നു

​ഫറോക്ക്: ഫറോക്ക് ഉപജില്ല സ്കൂൾ കലോത്സവ ലോഗോ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു​. നവംബർ ഒന്നു മുതൽ 7 വരെ ഫറോക്ക് ജി .ജി .വി .എച്ച് .എസ് ​സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 60ൽ പരം വിദ്യാലയങ്ങളിൽ നിന്ന് 1500 ലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കും​. ഫറോക്ക് നഗരസഭ ചെയർമാൻ എൻ .സി അബ്ദുറസാഖ് ​, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കുമാരൻ​, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ കെ, പ്രിൻസിപ്പൽ താരാ ബാബു​, എച്ച് എം ഫോറം കൺവീനർ പവിത്രൻ​, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ കെ .സി റസാക്ക് , ഷംസീർ ഇ .കെ, സി .കെ അരവിന്ദൻ, പി .സി കുഞ്ഞാലൻ തുടങ്ങിയവർ പങ്കെടുത്തു.