യു.ഡി.എഫ് പ്രതിഷേധിച്ചു
Friday 24 October 2025 12:02 AM IST
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതിനെതിരെ യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എൻ. പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. താമസം മാറിപ്പോയവരെ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞ് വോട്ട് ചേർക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വിനോദ് പടനിലം, അബ്ദുറഹ്മാൻ എടക്കുനി, എം.പി കേളുക്കുട്ടി, അരിയിൽ മൊയ്‌ദീൻ ഹാജി, എം. ബാബു മോൻ, അരിയിൽ അലവി, സി.അബ്ദുൽ ഗഫൂർ, സി.വി സംജിത്ത്, സുനിൽദാസ്,കെ.പി ഷൗക്കത്തലി, ബാബു നെല്ലുളി, എ.കെ ഷൗക്കത്ത്, ശിഹാബ് റഹ്മാൻ എരഞ്ഞോളി, ശിഹാബ് പാലക്കൽ, യു മാമു ,അൻഫാസ് കാരന്തൂർ എന്നിവർ പ്രസംഗിച്ചു.