'കൃഷി ഒരു ലഹരി ' പദ്ധതിയ്ക്ക് തുടക്കം
Friday 24 October 2025 12:43 AM IST
ബാലുശ്ശേരി: കുട്ടികളിൽ കാർഷിക ബോധവും പരിസ്ഥിതി ബോധവും ഉണർത്തുകയെന്ന ലക്ഷ്യത്തോടെ കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ 'കൃഷി ഒരു ലഹരി ' പദ്ധതിയ്ക്ക് തുടക്കമായി. വെസ്റ്റ് ഹിൽ ഗവ. എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അസി.പ്രൊഫ. മനു.വി തോട്ടയ്ക്കാട് ഉദ്ഘാടനം ചെയ്തു. അദ്ദേഹം നൽകിയ 400 ഓളം തൈകൾ നട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വർഷം സ്പെഷ്യൽ ക്യാമ്പിനുള്ള പച്ചക്കറിയെല്ലാം ക്യാമ്പസിൽ തന്നെ ഉണ്ടാക്കിയെടുത്തതായിരുന്നു. പ്രിൻസിപ്പൽ എൻ .എം നിഷ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സി അച്ചീയത്, പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, ജയശ്രീ വി. ആർ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് ലീഡർ വേദ. രാജീവ് നന്ദി പറഞ്ഞു.