പൊതുശൗചാലയം നിർമ്മിക്കണമെന്ന്

Friday 24 October 2025 12:02 AM IST
ബേപ്പൂർ പബ്ലിക് ലൈബ്രറി വനിതാവേദി ജനറൽ ബോഡി യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

ബേപ്പൂർ: ബേപ്പൂർ വില്ലേജ് ഓഫീസ്, കോർപ്പറേഷൻ സോണൽ ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് പൊതുശൗചാലയം നിർമ്മിക്കണമെന്ന് ബേപ്പൂർ പബ്ലിക് ലൈബ്രറി വനിതാവേദി ജനറൽ ബോഡി ആവശ്യപ്പെട്ടു. ചന്ദ്രിക വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.ആർ അംബിക, പുഷ്കല കെ, പി.എൻ പ്രേമരാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസന്ന.ടി (ചെയർപേഴ്സൺ),​ രമാദേവി.പി (വൈസ് ചെയർമാൻ),​ എ. ബേബി മോഹൻ ( കൺവീനർ),​ കെ. ഷജിമ ( ജോ.കൺവീനർ),​ ഡോ. ശ്രീന ശ്രീയേഷ് ( രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.