അവാർഡ് വിതരണം നാളെ
Friday 24 October 2025 12:49 AM IST
പത്തനംതിട്ട: കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം സംഘടിപ്പിക്കുന്നു. അസോസിയേഷൻ അംഗങ്ങളായവരുടെ മക്കളിൽ വിവിധ കോഴ്‌സുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡാണ് വിതരണം ചെയ്യുക. സംസ്ഥാന കലാ-കായിക മേളയിൽ വിജയം നേടിയവരെയും ആദരിക്കും. ശനിയാഴ്ച രാവിലെ 10ന് പത്തനംതിട്ട വൈ എം സി എ ഹാളിൽ സാംസ്‌കാരിക പ്രവർത്തക കെ.ജെ.ഷൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.പ്രവീൺ അദ്ധ്യക്ഷനാകും. വിജയികളെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.സൂരജ് ആദരിക്കും.