കരം നിറയെ കരുതൽ
Friday 24 October 2025 12:09 AM IST
ഏഴംകുളം: തൊടുവക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മദർതെരേസ വയോജന ക്ഷേമ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരം നിറയെ കരുതൽ പരിപാടി സംഘടിപ്പിക്കുന്നു. 25ന് ഉച്ചയ്ക്ക് 2.30 ന് കാവാടി പി രാമലിംഗം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അജിത്കുമാർ ഉദ്ഘാടനം ചെയ്യും.വിവിധ സർക്കാർ പദ്ധതികൾ പൊതുജനങ്ങൾക്ക് വിശദീകരിക്കും. വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികൾ, വയോജന ക്ഷേമ പദ്ധതികൾ,ചികിത്സ ധനസഹായ പദ്ധതികൾ തുടങ്ങിയവയിലേക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്യും.