മെഡിക്കൽ ക്യാമ്പ്
Friday 24 October 2025 12:11 AM IST
തേക്കുതോട് : സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ മമ്മൂട്ടി നയിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 26ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കരിമാൻതോട് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും. കാർഡിയോളജി, പീടിയാട്രിക്‌സ്, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ജനറൽ മെഡിസിൻ, ഡെർമറ്റോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. വിവരങ്ങൾക്ക് : 9446047312 , 9447795913), 8304065367.