സി.ബി.ഐ അന്വേഷിക്കണം

Friday 24 October 2025 12:12 AM IST

തിരുവല്ല : ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി മോഷണവും ശ്രീകോവിലിനുള്ളിലെ യോഗദണ്ഡ്, രുദ്രാക്ഷമാല എന്നിവയിലെ അഴിമതിയും ശ്രീകോവിലിൽ സ്വർണ്ണം പൂശിയതിലെയും അഴിമതികൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് അയ്യപ്പസേവാസംഘം ആവശ്യപ്പെട്ടു. പ്രവർത്തക സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് ലാൽ നന്ദാവനം അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ, ശശി, ശ്രീജിത്ത്, ശശി കളറിൽ, ശരികുമാർ പി.കെ, സദാനന്ദൻ.പി.എൻ, വിജയമ്മ ഗോപി ,വിജയമ്മ പൊന്നൻ, ലതാ ജെറി എന്നിവർ സംസാരിച്ചു.