അങ്കണവാടിക്ക് ഭൂമിനൽകി
Friday 24 October 2025 12:14 AM IST
കോഴഞ്ചേരി : അങ്കണവാടിക്ക് മുൻ പഞ്ചായത്തംഗം ഭൂമി ദാനം ചെയ്തു. ചെറുകോൽ ചക്കിട്ടയിൽ സി.ജി.സന്തോഷ് കുമാറാണ് ചെറുകോൽ പന്ത്രണ്ടാം വാർഡിലെ അങ്കണവാടിക്കായി 5.3 സെന്റ് സ്ഥലം ദാനം ചെയ്തത്. കൂടാതെ വീട് വയ്ക്കാൻ ഭൂമിയില്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് നല്കാനായി 24 സെന്റ് സ്ഥലവും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. സമ്മതപത്രം ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷിന് കൈമാറി. ചെറുകോൽ പ്രദേശത്തെ കുടിവെള്ള ക്ഷാമമനുഭവിക്കുന്നവർക്കായി വർഷങ്ങളായി ഇദ്ദേഹം കുടിവെള്ളമെത്തിച്ച് നൽകുന്നുണ്ട്.