പഞ്ചായത്തംഗത്തിനെതിരെ പോക്സോ കേസ്

Friday 24 October 2025 12:18 AM IST

കോയിപ്രം : ബന്ധുവായ 13 വയസുകാരിയുടെ പരാതി​യെ തുടർന്ന് കോയിപ്രം ഗ്രാമപഞ്ചായത്തി​ലെ പത്താം വാർഡ് പ്രതിനിധിയായ ബി ജെ പി അംഗം മുകേഷ് മുരളിക്ക് എതിരെ കോയി​പ്രം പാെലീസ് കേസെടുത്തു. പൊലീസ് കേസ് എടുത്തതി​നെ തുടർന്ന് ഒളിവിൽ പോയ പഞ്ചായത്തംഗത്തി​നായി​ അന്വേഷണം നടന്നുവരുകയാണ്. ബി ജെ പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് മുകേഷ് മുരളി​യെ സസ്പെൻഡ് ചെയ്തതായി ജില്ലാപ്രസിഡന്റ് വി.എ.സൂരജ് അറിയിച്ചു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തിൽ പുല്ലാട് നടന്ന പ്രതിഷേധ യോഗവും പ്രകടനവും ജില്ലാ കമ്മി​റ്റിയംഗം അഡ്വ.ഫ്രാൻസിസ് വി ആന്റണി ഉത്ഘാടനം ചെയ്തു. ബിജു വർക്കി അദ്ധ്യക്ഷനായിരുന്നു. അഡ്വ.പീലിപ്പോസ് തോമസ്, പി.സി സുരേഷ് കുമാർ, കെ.അനിൽകുമാർ, ജിജി മാത്യു, എ.കെ.സന്തോഷ് കുമാർ, രാജീവ്.എൻ.എസ്, അലക്സ് തോമസ്, സി.എസ്.മനോജ്, ദീപ ശ്രീജിത്ത്, ഷിജു പി.കുരുവിള, ജയാ ദേവദാസ് എന്നിവർ സംസാരിച്ചു.