കോഫി ടേസ്റ്ററാകാൻ

Friday 24 October 2025 12:34 AM IST

കോഫി ബോർഡ് ഒഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പി.ജി ഡിപ്ലോമയ്ക്ക് www.offeeboard.gov.in വഴി അപേക്ഷിക്കാം. കോഫി ടേസ്റ്ററാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പ്രോഗ്രാമാണിത്.ഒരു വർഷമാണ് കോഴ്സ് കാലാവധി.ചിക്കമംഗളൂർ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് കോഴ്‌സ് നടത്തുന്നത്.ജീവശാസ്ത്ര,കാർഷിക,ബയോടെക്,ഫുഡ് ടെക്‌നോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം.അക്കാഡമിക് മികവ്,പേഴ്സണൽ ഇന്റർവ്യൂ,സെൻസറി വിലയിരുത്തൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.കോഫി ഇൻഡസ്ട്രി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്‌പോൺസർഷിപ് സീറ്റുകളുണ്ട്.

ഡി.എൻ.ബി പരീക്ഷ ഡിസംബറിൽ

നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് മെഡിക്കൽ ബിരുദാനന്തര പ്രോഗ്രാമായ ഡി.എൻ.ബി ഫൈനൽ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.തിയറി പരീക്ഷ ഡിസംബർ 18,19,20,21 തീയതികളിൽ നടക്കും.നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.www.natboard.edu.in