ട്രസ്റ്റി നിയമനം

Friday 24 October 2025 1:37 AM IST
malabar devaswom

പാലക്കാട്: കടമ്പഴിപ്പുറം ശ്രീ വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രം, കുത്തനൂർ ശ്രീ കോതമംഗലം ശിവക്ഷേത്രം, പുതുഗ്രാമം ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു. താൽപര്യമുള്ള ഹിന്ദുമത വിശ്വാസികൾക്ക് അപേക്ഷിക്കാം. കടമ്പഴിപ്പുറം ശ്രീ വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് നവംബർ 17 വരെയും കുത്തനൂർ ശ്രീ കോതമംഗലം ശിവ ക്ഷേത്രത്തിലേക്ക് നവംബർ 10 വരെയും പുതുഗ്രാമം ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലേക്ക് നവംബർ ഏഴ് വൈകീട്ട് അഞ്ച് വരെയും അപേക്ഷ സമർപ്പിക്കാം. അപേക്ഷഫോം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.