പട്ടയമേള 31ന്

Friday 24 October 2025 1:38 AM IST
പട്ടയം

പാലക്കാട്: ജില്ലാതല പട്ടയമേള ഒക്ടോബർ 31ന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ റവന്യൂ ഭവന നിർമ്മാണ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പട്ടയമേളയുടെ സ്വാഗത സംഘം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ചു. കെ.കൃഷ്ണൻകുട്ടി ചെയർപേഴ്സണും ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി കൺവീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി മന്ത്രി എം.ബി.രാജേഷ്, എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ, എം.എസ്. മാധവിക്കുട്ടി, എ.ഡി.എം കെ.സുനിൽകുമാർ, ആർ.ഡി.ഒ കെ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.