മെഡിക്കൽ പ്രവേശനം: മൂന്നാംഘട്ട അലോട്ട്‌മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു
Friday 24 October 2025 12:42 AM IST
തിരുവനന്തപുരം:മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ഷെഡ്യൂൾ പുനഃക്രമീകരിച്ചു.ഇതുപ്രകാരം 28ന് രാത്രി 12വരെ ഓപ്ഷൻ രജിസ്‌ട്രേഷൻ/ഡിലീഷൻ/പുനഃക്രമീകരണം എന്നിവയ്ക്ക് www.cee.kerala.gov.inൽ സൗകര്യമുണ്ട്.ഹെൽപ്പ് ലൈൻ നമ്പർ:0471-2332120, 2338487