എം.ബി.ബി.എസ് പ്രവേശന ഷെഡ്യൂൾ പുതുക്കി
Friday 24 October 2025 12:46 AM IST
ഓൾ ഇന്ത്യ ക്വാട്ട/ ഡീംഡ്/ സെൻട്രൽ യൂണിവേഴ്സിറ്റികളിലെ 2025ലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന്റെ അവസാന ഘട്ടമായ സ്ട്രേ വേക്കൻസി ഷെഡ്യൂൾ എം.സി.സി പുതുക്കി. രജിസ്ട്രേഷനും ഫീസ് അടയ്ക്കലും നവംബർ 4 മുതൽ 9 വരെ നടത്താം.ചോയ്സ് ഫില്ലിംഗും ലോക്കിംഗും 9ന് രാത്രി 11.55 വരെ.12ന് കൗൺസിലിംഗ് ഫലം പ്രസിദ്ധീകരിക്കും. നവംബർ 13 മുതൽ 20 വരെ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടാം.സംസ്ഥാന കൗൺസലിംഗ് തീയതിയും പുതുക്കിയിട്ടുണ്ട്. മൂന്നാം ഘട്ട അലോട്ട്മെന്റ് റജിസ്റ്റേഷനും ചോയിസ് ഫില്ലിംഗും 28 വരെ.സ്ട്രേ വേക്കൻസി നടപടികൾ നവംബർ 7 മുതൽ 14 വരെ.നവംബർ 20ന് മുമ്പ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.