പി.എസ്.സി അറിയിപ്പുകൾ
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അറ്റൻഡർ ഗ്രേഡ് 2 (കാഗറി നമ്പർ 37/2024), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 199/2024), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 328/2024), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 377/2024) തസ്തികകളിലേക്ക് 25ന് ഉച്ചയ്ക്ക് 01.30 മുതൽ 03.05 വരെ നടത്തുന്ന ഒന്നാംഘട്ട പൊതുപ്രാഥമിക പരീക്ഷയ്ക്ക് കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1208485 മുതൽ 1208684 വരെയുള്ളവർ കണ്ണൂർ ജി.എച്ച്.എസ്.എസ്. പള്ളിക്കുന്ന് (ഹയർ സെക്കൻഡറി വിഭാഗം) എന്ന കേന്ദ്രത്തിൽ പരീക്ഷയെഴുതേണ്ടതാണ്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകേണ്ടതാണ്.
ശാരീരിക അളവെടുപ്പും അഭിമുഖവും
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (നേരിട്ടും, തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 289/2024, 290/2024) തസ്തികയിലേക്ക് 29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ) (കാറ്റഗറി നമ്പർ 644/2023) തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലബോറട്ടറി അസിസ്റ്റന്റ് - കെമിക്കൽ പ്ലാന്റ്) (കാറ്റഗറി നമ്പർ 648/2023) തസ്തികയിലേക്ക് 29, 30 തീയതികളിലും ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെഡിക്കൽ ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 649/2023) തസ്തികയിലേക്ക് 29, 30, 31 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 414/2023) തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 711/2024), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 111/2024) തസ്തികകളിലേക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 191/2024) തസ്തികയിലേക്കുളള പ്രാഥമിക ഒ.എം.ആർ പരീക്ഷ 29 ന് രാവിലെ 7 മുതൽ 8.35 വരെ നടത്തും. കേരള വാട്ടർ അതോറിറ്റിയിൽ മൂന്നാംഗ്രേഡ് ഓവർസിയർ (കാറ്റഗറി നമ്പർ 33/2024), ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 238/2024) തസ്തികകളിലേക്ക് 30 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.