രാജ്യാന്തര സ്വർണ വില വീണ്ടും മുകളിലേക്ക്
Friday 24 October 2025 12:36 AM IST
കേരളത്തിൽ പവൻ വില കുറഞ്ഞു
കൊച്ചി: റഷ്യയും അമേരിക്കയുമായി രാഷ്ട്രീയ സംഘർഷം ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില തിരിച്ചുകയറുന്നു. ഇന്നലെ വില ഔൺസിന് 4,150 ഡോളറിലാണ്. അതേസമയം കേരളത്തിൽ ഇന്നലെ പവൻ വില 600 രൂപ കുറഞ്ഞ് 91,720 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ താഴ്ന്ന് 11,465 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 165 രൂപയായി. റഷ്യയിലെ രണ്ട് പ്രമുഖ എണ്ണക്കമ്പനികൾക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്.