പൂർവ വിദ്യാർത്ഥികൾക്ക് മത്സരം

Friday 24 October 2025 12:28 AM IST

കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന കൊല്ലം എസ്.എൻ കോളേജിലെ പൂർവ വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിക്കുന്നു. നവംബർ 7ന് പൂർവ വിദ്യാർത്ഥിദിനമായി (ആർ ശങ്കർ സ്മൃതി ദിനം) ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മത്സരം. ഉപന്യാസ രചന - വിഷയം - ആർ.ശങ്കറും നവോത്ഥാന പ്രവർത്തനങ്ങളും. കവിത രചന: വിഷയം - "എന്റെ ഗുരുനാഥൻ. ഓർമ്മകുറിപ്പ്- മറക്കാനാകാത്ത കലാലയ അനുഭവം. സൃഷ്ടികൾ ഈ മാസം 31നകം പി.ബാലചന്ദ്രൻ, സെക്രട്ടറി അമ്മ വീട്, ഇരവിപുരം പി.ഒ എന്ന വിലാസത്തിൽ ലഭിക്കണം. വിജയികൾക്ക് നവംബർ 9ന് രാവിലെ നടക്കുന്ന പൂർവ വിദ്യാർത്ഥി ദിനാഘോഷത്തിന്റെ സമാപന ചടങ്ങിൽ സമ്മാനം നൽകും. ഫോൺ: 9447247730.