വിജ്ഞാന കേരളം തൊഴിൽമേള

Friday 24 October 2025 12:29 AM IST

കൊല്ലം: ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് 26ന് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ ജില്ലാതല തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 9ന് കൊല്ലം ശ്രീനാരായണ വിമൻസ് കോളേജിലാണ് മേള. പ്ളസ് ടു, ഐ.ടി.ഐ, ഡിപ്ളോമ, ബിരുദ- ബിരുദാനന്തര ബിരുദ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലെ 50 കമ്പനികൾ തൊഴിൽ ദാതാക്കളായി മേളയിലെത്തും. ഗ്രാമ-ബ്ളോക്ക്-നഗരസഭ തലങ്ങളിലായി 40 തൊഴിൽ മേളകൾ ഇതിനകം നടത്തി. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സെക്രട്ടറി സയൂജ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബി.കെ.രാജേഷ്, ജില്ലാ പ്രോഗ്രാം മാനേജർ കെ.ബി.സനൽകുമാർ എന്നിവർ പങ്കെടുത്തു.