എൻ.പി.പി മത്സരിക്കും
Friday 24 October 2025 12:35 AM IST
കൊല്ലം: ദേശീയ തലത്തിൽ എൻ.ഡി.എ ഘടക കക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് ജില്ലാ ഭാരവാഹികൾ. കോവൂർ കുഞ്ഞുമോൻ എം.എൽ.എ നയിക്കുന്ന ആർ.എസ്.പി (എൽ) യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് എസ്.മഹേഷ് കുമാർ എൻ.പി.പിയിൽ ചേർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ പ്രവർത്തകർ പാർട്ടിയിൽ ചേരുന്നുണ്ട്. ഇവരെ സജ്ജമാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുക. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, ജില്ലാ പ്രസിഡന്റ് എ.ജി.ഹരീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് അനസ് പരവൂർ, എസ്.മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.