അക്ഷയ ജ്യോതി പ്രഥമ പുരസ്കാരം

Friday 24 October 2025 12:40 AM IST

കൊല്ലം: ശിശുസംരക്ഷണം, ശിശുപരിപാലനം വൈവിദ്ധ്യമാർന്ന ശിശുക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ അക്ഷയ ജ്യോതി പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദിൽ നിന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ്, ട്രഷർ എൻ.അജിത്ത്പ്രസാദ്, നിർവാഹ സമിതിയംഗങ്ങൾ കറവൂർ.എൽ.വർഗീസ്, ആർ.മനോജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. നിരവധിയായ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് സംസ്ഥാന തലത്തിൽ പ്രഥമ അക്ഷയ ജ്യോതി അവാർഡിന് കൊല്ലം ജില്ലാ ശിശുസമിതിയെ തിരഞ്ഞെടുത്തത്. അവാർഡ് തുടർ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് പറഞ്ഞു.