ആശയക്കുഴപ്പം പുനഃപരിശോധിക്കണം

Friday 24 October 2025 12:45 AM IST

കൊല്ലം: വിദേശ യാത്രക്കാർ കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവും വിലയും സംബന്ധിച്ച് നിലനിൽക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ റഗുലേഷൻസ് സെൻട്രർ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. സ്ത്രീകൾക്ക് 40 ഗ്രാം സ്വർണവും പുരുഷന്മാർക്ക് 20 ഗ്രാം സ്വർണവുമാണ് കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണ വില അഞ്ചുമടങ്ങ് വർദ്ധിച്ച സാഹചര്യത്തിൽ വില ഒഴിവാക്കി നിശ്ചിത തൂക്കത്തിലുള്ള സ്വർണം കൊണ്ടുവരാൻ കഴിയുന്ന തരത്തിൽ ചട്ടം ദേഭഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഷയത്തിൽ പുനപരിശോധന നടത്തുമെന്ന് സഞ്ജയ് കുമാർ അഗർവാൾ എം.പിക്ക് ഉറപ്പ് നൽകി.