ബാഡ്മിന്റൺ സംഘാടക സമിതി
Friday 24 October 2025 12:45 AM IST
കൊല്ലം: സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന അന്തർ ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നവംബർ 8 മുതൽ 13 വരെ പുത്തൻകുളം ഇസിയാൻ സ്പോർട്സ് സിറ്റിയിൽ നടക്കും. ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങലളിലാണ് മത്സരങ്ങൾ. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.ശ്രീകുമാർ ചെയർമാനായും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ.ഷാജഹാൻ ജനറൽ കൺവീനറായും സെക്രട്ടറി അഡ്വ. ധീരജ് രവി കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ അമ്പലക്കര, വൈസ് പ്രസിഡന്റ് രാജീവ് ദേവലോകം, ട്രഷറർ മനോജ് എന്നിവർ സംസാരിച്ചു.